സവിശേഷതകള്‍    
ഇംഗ്ലീഷ് – മലയാളം നിഘണ്ടു
   
മലയാളം – ഇംഗ്ലീഷ് നിഘണ്ടു
   
നാനാര്‍ത്ഥ നിഘണ്ടു
   

വിവര സാങ്കേതിക വിദ്യയുടെ ഉദയത്തോടെ ആശയവിനിമയ മേഖലയില്‍ നിരവധി പുത്തന്‍ മാധ്യമങ്ങള്‍ രംഗ പ്രവേശനം നടത്തിയിരിക്കുകയാണല്ലോ. ഈ അവസരത്തില്‍ വിവിധ സമൂഹങ്ങള്‍ സ്വായത്തമാക്കിയ അറിവുകള്‍ പരസ്പരം പങ്കുവയ്ക്കുന്നതിനും കൂട്ടായ്മയിലൂടെ വികസിപ്പിക്കുന്നതിനും ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് നല്കാന്‍ കഴിയുന്ന പിന്തുണ കണക്കിലെടുക്കുമ്പോള്‍ അവയുടെ സാര്‍വ്വത്രിക ലഭ്യത ഉറപ്പു വരുത്തേണ്ടത് വളരെ അത്യാവശ്യമാണ്. കൂടാതെ ഇ-മെയില്‍, ബ്ലോഗ്, ചാറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് ഭാഷ ഒരു തടസ്സമാകാറുണ്ട്. ഭാഷയിലെ ഈ പരിമിതി സാധാരണക്കാരനെ കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്. ഈ പരിമിതി മറികടക്കുക എന്ന ലക്ഷ്യത്തോടുകൂടി കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് മലയാളം കമ്പ്യൂട്ടിംഗ്. ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ഐ റ്റി മിഷനും സെന്‍റര്‍ ഫോര്‍ ഡെവലപ്പ്മെന്‍റ് ഫോര്‍ ഇമേജിംഗ് ടെക്നോളജി (സി--ഡിറ്റ്)യും സംയുക്തമായി നടപ്പിലാക്കുന്ന പ്രോഡക്ട് ആണ് മലയാളം ലാംഗ്വേജ് സോഫ്റ്റ് വെയര്‍ പ്രോഡക്റ്റ്സ് “ഭാഷാമിത്രം”. ഇതില്‍ മലയാളം-ഇംഗ്ലീഷ്, ഇംഗ്ലീഷ്-മലയാളം ഡിക്ഷണറികള്‍ , മലയാളം തെസ്സോറസ്സ്-സമാനപദകോശം എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇംഗ്ലീഷ്-മലയാളം നിഘണ്ടു - ഏകദേശം 95,000 ത്തോളം ഇംഗ്ലീഷ് വാക്കുകളും അവയുടെ മലയാളം അര്‍ത്ഥങ്ങളുമുണ്ട്. മലയാളം-ഇംഗ്ലീഷ് നിഘണ്ടു- ഇതില്‍ 32,000 ല്‍പരം മലയാളം വാക്കുകളും അവയുടെ ഇംഗ്ലീഷ് അര്‍ത്ഥങ്ങളുമുണ്ട്. മലയാളം തെസോറസ് – ഏകദേശം 10,000 ല്‍പരം മലയാളം വാക്കുകളും അവയുടെ നാനാര്‍ത്ഥങ്ങളുമുണ്ട്.

നിര്‍ദ്ദേശങ്ങള്‍

ഈ വെബ്സൈറ്റിന്‍റെ ഉള്ളടക്കം കാണുവാന്‍, വായിക്കുവാന്‍ ആദ്യം ഒരു യൂണികോഡ് ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുക. മലയാളം യൂണികോഡ് ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതി താഴെ കൊടുത്തിരിക്കുന്നു.

1. ML-NILA ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
2. എന്നിട്ട് FONTS ഫോള്‍ഡറില്‍ പോവുക; My computer> C > windows > fonts
3. ഫോണ്ട് ചേര്‍ക്കുന്നതിനുവേണ്ടി file> Install New fonts ചെയ്യുക, എന്നിട്ട് ഡൗണ്‍ലോഡ് ചെയ്ത ML-NILA ഫോണ്ടിന്‍റെ path കാണിക്കുക Open the web Browser

ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ ഉപയോഗിക്കുന്നവര്‍
1. ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ തുറക്കുക
2. എന്നിട്ട് Tools > Internet Options > fonts > Select Malayalam in Language Script. വെബ് പേജ് ഫോണ്ടില്‍ നിന്ന് ML-NILA Select ചെയ്യുക.
3. OK ക്ലിക്ക് ചെയ്യുക

മോസില്ല ഫയര്‍ഫോക്സ് ഉപയോഗിക്കുന്നവര്‍
1. മോസില്ല ഫയര്‍ഫോക്സ് തുറക്കുക
2. Tools > Options > Content > Select ML-NILA in Fonts & Colours
3. OK ക്ലിക്ക് ചെയ്യുക